ലോകപുകയിലവിരുദ്ധ ദിനാചരണo എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ലോകപുകയിലവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി കൊയിലാണ്ടിയില്‍ നടന്ന ബോധവത്കരണപരിപാടി എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ സി. മുഹമ്മദ് ഉദ്ഘാടനം ചെയ്തു. പോലീസ്- എക്‌സൈസ് സഹകരണത്തോടെ മാജിക് അക്കാദമിയാണ് പരിപാടി നടത്തിയത്. എക്‌സി. ഡയറക്ടര്‍ ശ്രീജിത്ത് വിയ്യൂര്‍ മാജിക് ഷോനടത്തി. എം.ജി ബെല്‍രാജ് അധ്യക്ഷത വഹിച്ചു. കെ.ഡി. സിജു, എ.കെ. അഷ്‌റഫ്, ഡോ. പി.കെ. ഷാജി, കെ.ടി. മുഹമ്മദ് ഹാഷിം എന്നിവര്‍ സംസാരിച്ചു.
