KOYILANDY DIARY

The Perfect News Portal

ലോകത്തിലെ ഏറ്റവും വണ്ണമുള്ള മെക്‌സിക്കന്‍ യുവാവ് മൊറീനോ അന്തരിച്ചു

മെക്സിക്കോ> ലോകത്തിലെ ഏറ്റവും വണ്ണമുള്ള അളെന്നു കരുതുന്ന ആന്റേസ് മൊറീനോ (38)ഹൃദയാഘാതം മൂലം മരിച്ചു.450 കിലോയോളം ഭാരമുണ്ടായിരുന്ന മൊറീനോ സാധാരണ ജീവിതം നയിക്കാനായി കഴിഞ്ഞ ഒക്ടോബര്‍ 28ന് ശസ്ത്രക്രിയക്ക് വിധേയനായിരുന്നു. ശസ്ത്രക്രിയയില്‍ വയറിന്റെ നാലില്‍ മൂന്നു ഭാഗം നീക്കം ചെയ്യുകയും അമിതമായി ഭക്ഷണം കഴിക്കുന്നത് നിയന്ത്രിക്കാന്‍ ബാക്കി ഭാഗം ട്യൂബ് ആകൃതിയിലും ആക്കിയിരുന്നു. ശസ്ത്രക്രിയ വിജയകരമായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം മൊറീനോ അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. ശ്വാസതടസ്സം അനുഭവപ്പെട്ട മൊറീനോയെ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും വഴി മദ്ധ്യേ മരിച്ചു. ശസ്ത്രക്രിയ ചെയ്യാനായി നൂറു കിലോയോളം ഭാരം മൊറീനോ കുറച്ചിരുന്നു. നവംബറില്‍ ആന്ത്രസ്തരവീക്കത്തിനും മൊറീനോയ്ക്ക് ശസ്ത്രക്രിയ നടത്തിയിരുന്നു.