ലിഗയുടെ കൊലപാതകം; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

തിരുവനന്തപുരം: ലിഗ കൊല്ലപ്പെട്ടത് ബലാത്സംഗത്തിന് ശേഷമാണെന്ന് രാസപരിശോധനാ റിപ്പോര്‍ട്ട്. സംഭവസ്ഥലത്തുനിന്നു കണ്ടെത്തിയ മുടികള്‍ പ്രതികളുടേതാണെന്നും തിരിച്ചറഞ്ഞിട്ടുണ്ട്.
കൊലപാതകത്തില്‍ കുറ്റസമ്മതം നടത്തിയ വാഴമുട്ടം സ്വദേശികളായ ഉമേഷ്, ഉദയന്‍ എന്നിവരുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തും.

ടൂറിസ്റ്റ് ഗൈഡുകളാണെന്ന് വ്യാജേനെയാണ് ഇരുവരും ലിഗയെ സമീപിച്ചത്. മയക്കുമരുന്നും കാഴ്ചകളും വാഗ്ദാനം ചെയ്താണ് ഇവര്‍ ലിഗയെ വാഴമുട്ടത്ത് കൊണ്ടുവന്നതെന്നും പൊലീസ് കണ്ടെത്തി.

ഉമേഷാണ് കേസിലെ മുഖ്യപ്രതിയെന്നും ഇയാള്‍ മറ്റ് സ്ത്രീകളെയും കുട്ടികളെയും പീഡിപ്പിച്ചിരുന്നുവെന്നും പൊലീസ് അറിയിച്ചു.

അതേസമയം, ലിഗയുടെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. തിരുവനന്തപുരം തൈക്കാട് ശാന്തികവാടത്തില്‍ വൈകുന്നേരമാണ് സംസ്‌കാര ചടങ്ങുകള്‍ നടക്കുക.
