ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു
കൊയിലാണ്ടി: വിദ്യാര്‍ഥികളെ മദ്യത്തിനും മയക്കു മരുന്നിനും എതിരായി ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കൊയിലാണ്ടി ആര്.ശങ്കര്‍ മെമ്മോറിയല്‍ എസ്.എന്‍.ഡി.പി.യോഗം കോളജ് ആന്റി നാര്‍ക്കോട്ടിക്ക് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ നടത്തി.
കൊയിലാണ്ടി എക്സൈസ് ഇന്‍സ്പെക്ടര്‍ വി. സജിത് കുമാര്‍ സെമിനാര്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഡോ.വി. അനില്‍ അദ്ധ്യക്ഷത വഹിച്ചു. ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ ലഫ്റ്റനന്റ് പി.മനു, എ.എം. അബ്ദുസലാം, സിവില്‍ എക്സൈസ് ഓഫീസര്‍ ഷിജു എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
