ലഹരി ഗുളികകളുമായി എന്‍ജിനീയറിങ് വിദ്യാര്‍ഥി പിടിയില്‍

ആലപ്പുഴ: ലഹരി ഗുളികകളുമായി വിദ്യാര്‍ഥിയെ കുട്ടനാട് റേഞ്ച് എക്സൈസ് സംഘം പിടികൂടി. പത്തനംതിട്ട ഇലന്തൂര്‍ കോട്ടവാലയില് പുത്തന്‍ പുരയിടത്തില്‍ പ്രവീണ്‍ ബാബു (20)നെയാണ് എക്സൈസ് ഇന്‍സ്പെക്ടര്‍ ഇ.ആര്. ഗിരീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.
തിരുനെല്‍വേലിയില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായ ഇയാളെ തിങ്കളാഴ്ച രാത്രിയില്‍ ചമ്ബക്കുളം സെന്റ് മേരീസ് ബെസലിക്കയ്ക്ക് സമീപമുള്ള ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് പിടികൂടിയത്. ആറ് സ്ട്രിപ്പുകളില്‍ നിന്നായി നൈട്രസപ്പാം ഇനത്തിലുള്ള അറുപത് ഗുളികകള്‍ ഇയാളില്‍ നിന്നും പിടിച്ചെടുത്തു. തമിഴ്നാട്ടില്‍ നിന്നും 50 രൂപ നിരക്കില്‍ സ്ട്രിപ്പുകള്‍ വാങ്ങി നാട്ടിലെത്തിച്ച് ഗുളിക ഒന്നിന് 50 രൂപ നിരക്കില്‍ വില്‍പ്പന നടത്തുകയായിരുന്നു.

