ലഹരിക്കെതിരെ കാമ്പയിന്‍ നടത്തി
മുക്കം: മുക്കം ഐ.എച്ച്.ആര്‍.ഡി കോളേജില്‍ ലഹരി വിരുദ്ധ ബോധവത്കരണ പരിപാടിയുടെ ഭാഗമായി മുക്കം സിഗ്നേച്ചര്‍ കാമ്പയിന്‍ നടത്തി. ദേശീയ ആരോഗ്യ ദൗത്യവും ദേശീയ പുകയില നിയന്ത്രണ പരിപാടിയും കോളേജിലെ എന്‍.എസ്.എസ് യൂണിറ്റും ചേര്‍ന്നാണ് കാമ്പയിന്‍ നടത്തിയത്. ഗിന്നസ് റെക്കോര്‍ഡ് ഉടമയായ കാര്‍ട്ടൂണിസ്റ്റ് ദിലീഫ് ഉദ്ഘാടനം ചെയ്തു.
കാന്‍വാസില്‍ പതിയുന്ന ഓരോ ഒപ്പും ലഹരിക്കെതിരായ ഓരോ ദൃഢ പ്രതിജ്ഞയാവട്ടെ എന്ന് അദ്ദേഹം പറഞ്ഞു. പ്രിന്‍സിപ്പാള്‍ മഹേഷ് പാവങ്ങാട് അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ പി.എം സംഗീത, എ.അഖില്‍, വി.ധരുണ്‍, ഇ.ഡി.ഡേവിഡ്സണ്‍, ഗോപിക ഉണ്ണികൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

