KOYILANDY DIARY

The Perfect News Portal

ലഡാക്കി‌ലും സ്പിതിയിലും ക്യാമ്പിംഗ് ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ടുന്ന 10 കാര്യങ്ങള്‍

ഹിമാലയ പര്‍വ്വതത്തിന്റെ താഴ്വരയില്‍ ക്യാമ്പിംഗ് ചെയ്യുക എന്നത് ‌‌പല ആളുകളുടേയും സ്വപ്നമാണ്. ലഡാക്കിലെയും സ്പിതിയിലേയും സാഹസിക വിനോദങ്ങളില്‍ ഒന്നായാണ് ക്യാമ്പിംഗിനെ പരിഗണിക്കുന്നത്.

ലക്ഷങ്ങള്‍ക്കൊടുത്ത് ആഢംബര ഹോട്ടലുകളില്‍ താമസിച്ചാലും കിട്ടാത്ത അനുഭവങ്ങളായിരിക്കും ഹിമാലയത്തിന്റെ താഴ്വരയി‌ലെ ടെന്റുകളില്‍ ഒരു രാത്രി തങ്ങുമ്പോള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്.

28-1461843027-08camp

1. സുരക്ഷിതത്വം പ്രധാനമാണ്

ഹിമാലയന്‍ താഴ്വരയിലെ ക്യാമ്പിംഗ് സാഹസിക വിനോദങ്ങളില്‍ ഒന്നാണെങ്കിലും നിങ്ങള്‍ ടെന്റുണ്ടാക്കി ക്യാമ്പ് ചെയ്യുമ്പോള്‍ നിങ്ങളുടെ സുരക്ഷിതത്വ‌മാണ്. ലഡാക്കി‌ലേയും സ്പിതിവാലിയിലേയും ഏത് സ്ഥല‌ത്തും നിങ്ങള്‍ക്ക് ക്യാമ്പ് ചെയ്യാം. എങ്കിലും അവിടുത്തെ ഗ്രാമീണര്‍ വസിക്കുന്ന സ്ഥലത്തിന് അരികിലായോ, ദാബകള്‍ക്ക് അരികിലായോ ക്യാമ്പിംഗ് ചെയ്യുന്ന മറ്റുള്ളവരുടെ അടുത്തായോ ക്യാമ്പ് ചെയ്യുന്നതാണ് കൂടുതല്‍ സുരക്ഷിതത്വം നല്‍കുന്നത്.

02. അനുവാദം വാങ്ങുക

ക്യാമ്പ് ചെയ്യുന്നതിന് മുന്‍പ് ഗ്രാമത്തിലാണെങ്കില്‍ ഗ്രാമീണരോടോ ദാബകള്‍ക്ക് സമീപത്താണെങ്കില്‍ അവിടെയുള്ളവരോടോ അനുവാദം വാങ്ങുന്നത് നല്ലതാണ്. ബഹുപൂരിപക്ഷം ആളുകളും ക്യാമ്പ് ചെയ്യാനുള്ള നിങ്ങളുടെ ആഗ്രഹത്തെ തടസ്സപ്പെടുത്താറില്ല.

03. നിയന്ത്രിത മേഖലയില്‍ ക്യാമ്പ് ചെയ്യരുത്

സ്പി‌തിയിലും ലഡാക്കിലും ചില നിയന്ത്രിത മേഖലകള്‍ ഉണ്ട് ഇന്ത്യന്‍ സൈന്യങ്ങളുടെ താവളങ്ങളാണ് ഇവയില്‍ പല സ്ഥലങ്ങളും രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ സ്ഥലങ്ങളാണ് അത്തരം സ്ഥല‌ങ്ങളില്‍ അതിക്രമിച്ച് കയറുകയോ അവിടെ ടെന്റുണ്ടാക്കി ക്യാമ്പ് ചെയ്യുകയോ ചെയ്യരുത്.

04. തണ്ണീര്‍ത്തടങ്ങള്‍ സംരക്ഷിക്കുക

ലഡാക്കിലേയും സ്പ്തിയി‌ലേയും പല തടാകങ്ങളും സംരക്ഷിത മേഖലകളാണ്. ലാഡാക്കിലെ പാങോങ് തടാകം, സോ മോരിരി, സ്പിതി താഴ്വരയിലെ ചന്ദ്രതാള്‍ തുടങ്ങിയ തടാകങ്ങള്‍ തണ്ണിര്‍ത്തട സംരക്ഷണത്തിന്റെ ഭാഗമായി സംരക്ഷിക്കപ്പെടുന്ന തടാകങ്ങളാണ് ഇത്തരം തടാകങ്ങളുടെ തീരത്ത് ക്യമ്പ് ചെയ്യുന്നത് ശിക്ഷാര്‍ഹമാണ്.

28-1461843003-04camp

05. വനമേഖലയിലെ ക്യാമ്പിംഗിനേക്കുറിച്ച്

ഹിമാലയന്‍ താഴ്വരയിലെ വനമേഖലകളില്‍ ക്യാമ്പ് ചെയ്യാന്‍ സഞ്ചാരികളെ അനുവദിക്കാറുണ്ട്. പക്ഷെ ഈ മേഖലയിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടും സമ്മതത്തോടും കൂടെയെ വനമേഖലകളില്‍ ക്യാമ്പ് ചെയ്യാന്‍ അനുവദിക്കുകയുള്ളു. അനുവാദമില്ലാതെ വനമേഖലകളില്‍ ക്യാമ്പ് ചെയ്യുന്നത് കുറ്റകരമാണ്.

06. കാറ്റിനെ കരുതിയിരിക്കുക

ശക്തമായി കാറ്റു വീശുന്ന സ്ഥലങ്ങളുണ്ട് ഹിമാലയത്തിന്റെ വിവിധ ഭാഗങ്ങളില്‍. ഇത്തരം സ്ഥലങ്ങളില്‍ ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കേണ്ടതാണ്. തരതമ്യേന കാറ്റിന്റെ ശക്തി കുറഞ്ഞ സ്ഥലത്ത് വേണം ക്യാമ്പ് ചെയ്യാന്‍. ഇതിനായി തദ്ദേശീയരുടെ സഹായം തേടേണ്ടതാണ്.

07. ദാഹ ജലം അരികെ

അരുവികളും തോടുകളും അരികില്‍ ഉള്ളയിടത്ത് വേണം ക്യാമ്പ് ചെയ്യാന്‍. പക്ഷെ അരുവികളുടെ ജല നിരപ്പിനേക്കാള്‍ ഉയരത്തിലായി വേണം നിങ്ങള്‍ ടെന്റ് ഒരുക്കാന്‍. കാരണം അപ്രതീക്ഷിതമായി അരുവികളിലെ ജലനിരപ്പ് ഉയരാന്‍ സാധ്യതകള്‍ ഉണ്ട്.

water

 

08. കാറ്റും മഴയും സൂക്ഷിക്കുക

മഴയോട് കൂടെ വരാറുള്ള ലഡാക്കിലെ കാറ്റ് നിങ്ങളുടെ ടെന്റിനെ ഇളക്കി മാറ്റാന്‍ സാധ്യതയുണ്ട്. അതിനാല്‍ ടെന്റ് ശരിയായ രീതിയില്‍ തന്നെ ഉറപ്പിച്ച് ബലപ്പെടുത്താന്‍ മറക്കരുത്. ക്യാമ്പ് ചെയ്യുന്നതിന് മുന്‍പ് കാലവസ്ഥ മുന്നറിയിപ്പുകള്‍ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ്.

09. ക്യമ്പ് ചെയ്യുമ്പോള്‍ കരുതേണ്ട കാര്യങ്ങള്‍

ടോര്‍ച്ച്, ഫ്ലിന്റ്, ക്യാമ്പിംഗ് നൈഫ്, കൊതുക് നിവാരണി, ഒ ആര്‍ എസ് പാക്കേറ്റ് ആവശ്യത്തിന് ഭക്ഷണം, കുടിക്കാന്‍ വെള്ളം എന്നിവ കരുതാന്‍ മറക്കരുത്.

10. കല്‍പ്പാടുകള്‍ മാത്രം ഉപേക്ഷിക്കുക

ക്യാമ്പിംഗ് കഴിഞ്ഞാല്‍ നിങ്ങള്‍ ക്യാമ്പ് ചെയ്ത സ്ഥലത്ത് നിങ്ങളുടെ കാല്‍പ്പാടുകള്‍ മാത്രം ഉപേക്ഷിക്കുക. പ്ലാസ്റ്റിക്ക് വസ്തുക്കളൊ ഭക്ഷണ അവശിഷ്ട‌ങ്ങളൊ ഒന്നും അവിടെ ഉപേക്ഷിച്ച് പോകരുത്.

28-1461843008-05camp