KOYILANDY DIARY

The Perfect News Portal

മൈസൂരിലുള്ളവര്‍ക്കും അറിയില്ല മൈസൂരിനേക്കുറിച്ചുള്ള ഈ 10 കാര്യങ്ങള്‍

വൊഡയാര്‍ രാജവംശത്തിന്റെ തലസ്ഥാനമായ മൈസൂര്‍ സൗത്ത് ഇന്ത്യയിലെ മികച്ച ടൂറിസ്റ്റ് കേന്ദ്രങ്ങ‌ളില്‍ ഒന്നാണ്. ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ വികസന കാര്യത്തില്‍ വ‌ന്‍ മുന്നേറ്റം നടത്തുന്ന മൈസൂരില്‍ ആയിരക്കണക്കിന് ടൂറിസ്റ്റുകളാണ് ദിവസേന എത്തിച്ചേരുന്നരുന്നത്.

എന്നാല്‍ മൈസൂര്‍ എന്ന സ്ഥലത്തേക്കുറിച്ച് അധികം ആളുകള്‍ക്കും അറിയില്ലാ‌ത്ത ചില കാര്യങ്ങളുണ്ട്. മൈസൂരിനേക്കുറിച്ച് മൈസൂരുകാര്‍ക്ക് അറിയാത്ത 10 കാര്യങ്ങള്‍ ‌പരിചയപ്പെടാം

27-1461756810-01-plannedcitye

01. ആദ്യകാല ആസൂത്രിത നഗരങ്ങളില്‍ ഒന്ന്

ഏഷ്യയിലെ തന്നെ ആദ്യകാല ആസൂത്രിത നഗര‌ങ്ങളില്‍ ഒന്നാണ് മൈസൂര്‍. ഒരു കാലത്ത് ബാംഗ്ലൂരിനെക്കാള്‍ പ്രശസ്തമായിരുന്നു മൈസൂര്‍. എന്നാല്‍ ഇന്ന് ബാംഗ്ലൂര്‍ കഴിഞ്ഞാല്‍ കര്‍ണാടകയിലെ രണ്ടാമത്തെ വലിയ നഗരമാ‌ണ് മൈസൂര്‍.

02. മൈസൂരായിരുന്നു മുന്‍പ് കര്‍ണാടക

1956 നവംബര്‍ ഒന്നിനാണ് കര്‍ണാടക സംസ്ഥാനം രൂപംകൊണ്ടത്. അന്ന് മൈസൂര്‍ സ്റ്റേറ്റ് എന്നായിരുന്നു കര്‍ണാടക അറിയപ്പെട്ടിരുന്നത്. 1973 നവംബര്‍ ഒന്നിനാണ് മൈസൂര്‍ സ്റ്റേറ്റ് എന്ന പേര് മാറ്റി കര്‍ണാടക സ്റ്റേറ്റ് ആയത്.

03. വൊഡയാര്‍ രാജക്കന്മാരുടെ 500 വര്‍ഷങ്ങള്‍

500 വര്‍ഷക്കാലം മൈസൂര്‍ വൊഡയാര്‍ രാജക്കന്മാരുടെ കീഴിലായിരുന്നു. ഇതില്‍ എന്താണ് ഇത്ര പ്രത്യേകത എന്നല്ലെ. 500 വര്‍ഷക്കാലം ഒരു രാജ്യം തുടര്‍ച്ചയായി ഭരിച്ചു കൊണ്ടിരുന്ന എത്ര രാജവംശങ്ങ‌ളെക്കുറിച്ച് നിങ്ങള്‍ക്കറിയാം. വളരെ വിരളം രാജവംശങ്ങളെ 500 വര്‍ഷത്തില്‍ കൂടുതല്‍ക്കാലം ഒരു ദേശം ഭരിച്ചിട്ടുള്ളു.

27-1461756822-03-wodeyarrule

04. കര്‍ണാടകയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി

കര്‍ണാടകയിലെ ആദ്യത്തെ യൂണിവേഴ്സിറ്റി ഏതാണെന്ന് അറിയുമോ? വേറേ ഏതുമല്ല, മൈസൂര്‍ യൂണിവേഴ്സിറ്റി തന്നെ.

05. വോട്ടിംഗ് മഷിയുടെ നാട്

വോട്ട് ചെയ്യുന്ന സമ്മതിദായകന്റെ ചൂണ്ട് വിരലില്‍ അടയാളമിടാന്‍ ഉപയോഗിക്കുന്ന മഷി നിര്‍മ്മിക്കുന്ന ഇന്ത്യയിലെ ഏക സ്ഥലം മൈസൂര്‍ ആണ്. മൈസൂര്‍ പെയിന്റ്സ് ആന്‍ഡ് വാര്‍ണിഷ് ലിമിറ്റഡ് എന്ന പൊതുമേഖല കമ്പനിക്കാണ് ഈ മഷി നിര്‍മ്മിക്കാനുള്ള അവകാശം.

06. ഏറ്റവും വൃത്തിയുള്ള നഗരം

ഇന്ത്യയിലെ തന്നെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളില്‍ ഒന്നാണ് മൈസൂര്‍.

07. വൈ – ഫൈ സാധ്യമാക്കിയ ആദ്യ നഗരം

ഇന്ത്യയില്‍ വൈ – ഫൈ സംവിധാനം സാധ്യമാക്കിയ ആദ്യ നഗരമാണ് മൈസൂര്‍. 2010 ല്‍ വൈ – ഫൈ സംവിധാനം മൈസൂരി‌ല്‍ ഏര്‍പ്പെടുത്തുമ്പോള്‍ ലോകത്ത് ജെറുസലേം നഗരത്തില്‍ മാത്രമെ വൈ ഫൈ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നുള്ളു.

08. അസുരന്റെ പേരില്‍ ഒരു നഗരം

മഹിഷാസൂര്‍ എന്ന പേരില്‍ നിന്നാണ് മൈസൂര്‍ ഉണ്ടായത്. മഹിഷാസുരന്‍ എന്ന അസുരന്‍ ആയിരുന്നു അത്ര മൈസൂര്‍ ഭരിച്ചിരുന്നത് അങ്ങനെയാണ് ഈ സ്ഥലത്തിന് മഹിഷാസൂര്‍ എന്ന പേരുണ്ടായത്.

27-1461756849-08-mahishasurae

09. പ്രശസ്തരുടെ ജന്മനാട്

സമൂഹത്തിലെ വിവിധ മേഖലകളില്‍ പ്രശസ്തരായവരുടെ ജന്മനാട് കൂടിയാണ് മൈസൂര്‍ എഴുത്തുകാരനായ യു ആര്‍ അനന്തമൂര്‍ത്തി, കാര്‍ട്ടൂണിസ്റ്റ് ആര്‍ കെ ലക്ഷ്മണ്‍, ഇന്‍ഫോസിസ് സ്ഥാപകന്‍ എന്‍ ആര്‍ നാരയണ മൂര്‍ത്തി, ക്രിക്കറ്റ് താരം ജവഗല്‍ ശ്രീനാഥ് തുടങ്ങിയ പ്രമുഖരുടെ ജന്മനാട് മൈസൂര്‍ ആണ്.

10. ദസറയുടെ 400 വര്‍ഷങ്ങള്‍

മൈസൂരിലെ ഏറ്റവും വലിയ മഹോത്സവമായ ദസറയ്ക്ക് 400 വര്‍ഷത്തെ ച‌രിത്രം പറയാനുണ്ട്. 1610ല്‍ മൈസൂര്‍ വൊഡയാര്‍ രാജക്കന്മാരുടെ കാലത്താണ് മൈസൂര്‍ ദസറയ്ക്ക് തുടക്കമായത്.