റോഡ് പ്രവർത്തി ഉദ്ഘാടനം ചെയ്തു
കൊയിലാണ്ടി: പൂക്കാട് , തുവ്വപ്പാറ, പൊയിൽക്കാവ് റോഡിന്റെ പ്രവർത്തിയുടെ ഉദ്ഘാടനം ഫിഷറീസ് ഹാർബർ& എഞ്ചിനിയറിങ്ങ് വകുപ്പ് മന്ത്രി ജെ മേഴ്സി കുട്ടി അമ്മ നിർവ്വഹിച്ചു. കെ ദാസൻ എം എൽ എ അദ്ധ്യക്ഷത വഹിച്ചു. ചീഫ് എഞ്ചിനിയർ അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.
ഷീബ വരേക്കൽ, ഇ. അനിൽകുമാർ, പി. പി. ശ്രീജ, മാടഞ്ചേരി സത്യനാഥൻ, എൻ ഉണ്ണി എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അശോകൻകോട്ട്, സ്വാഗതം പറഞ്ഞു

