മൂടാടി വടക്കെ കണ്ടച്ചോത്ത്-ചത്തോത്ത് മുക്ക് റോഡ് തുറന്ന് കൊടുത്തു
തിക്കോടി: ടി.എം. കുഞ്ഞിരാമൻ നായരുടെ പേരിൽ മൂടാടി ഗ്രാമപ്പഞ്ചായത്തിലെ മൂന്നാം വാർഡിലുള്ള റോഡ് (വടക്കെ കണ്ടച്ചോത്ത്-ചത്തോത്ത് മുക്ക്) കാനത്തിൽ ജമീല എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ടി.പി. രാമചന്ദ്രൻ അധ്യക്ഷത വഹിച്ചു.

ചൈത്ര വിജയൻ, രവീന്ദ്രൻ, ചാത്തോത്ത്, കെ.പി. പ്രഭാകരൻ, എം. അഭിജിത്ത്, രാധാകൃഷ്ണൻ, എൻ. ശ്രീധരൻ, വി.വി. സുരേഷ്, വിശ്വൻ ചെല്ലട്ടംകണ്ടി എന്നിവർ സംസാരിച്ചു.


