KOYILANDY DIARY

The Perfect News Portal

മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി കൊടിക്കുന്നില്‍ സുരേഷ്

മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശവുമായി കെ പി സി സി വര്‍ക്കിംഗ് പ്രസിഡണ്ട് കൊടിക്കുന്നില്‍ സുരേഷ്. മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് കല്യാണം കഴിച്ച്‌ നല്‍കാത്തത് എന്നാണ് കൊടിക്കുന്നില്‍ വിവാദ പരാമര്‍ശം നടത്തിയത്. പട്ടികജാതി യുവാവിന് മകളെ വിവാഹം കഴിച്ച്‌ നല്‍കിയിരുന്നെങ്കില്‍ നവോഥാനം ആകുമായിരുന്നു മുഖ്യമന്ത്രിയുടെ നവോഥാനം തട്ടിപ്പാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു . പ്രസ്താവനക്കെതിരെ മന്ത്രി കെ.രാധാകൃഷ്ണനും , ഡിവൈഎഫ്‌ഐയും രംഗത്തെത്തി. എന്നാല്‍, വിവാദ പ്രസ്താവനയെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അടക്കം എതിര്‍ത്തു.

മഹാത്മാ അയ്യന്‍കാളി ജയന്തി ആഘോഷ ചടങ്ങിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ വര്‍ഗ്ഗീയ പരാമര്‍ശം കെപിസിസി വര്‍ക്കിംഗ് പ്രസിഡന്‍റ് കൊടികുന്നില്‍ നടത്തിയത്. മുഖ്യമന്ത്രി മകളെ എന്താണ് പട്ടികജാതി യുവാവിന് കല്യാണം കഴിച്ച്‌ നല്‍കാത്തത് ? മുഖ്യമന്ത്രിയുടെ നവോഥാനം തട്ടിപ്പാണെന്നും പട്ടികജാതി യുവാവിന് മകളെ വിവാഹം കഴിച്ച്‌ നല്‍കിയിരുന്നെങ്കില്‍ നവോഥാനം ആകുമായിരുന്നുവെന്നുമാണ്. പട്ടിക ജാതി വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണനെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തൻ്റെ മനസാക്ഷി സൂക്ഷിപ്പുകാരനെ ചുമതലപ്പെടുത്തിയിരിക്കുകയാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചിരുന്നു. കൊടിക്കുന്നിലിന്‍റെ പ്രസ്താവന വിവാദമായതോടെ മന്ത്രി കെ. രാധാകൃഷ്ണന്‍ പ്രതികരണവുമായി രംഗത്തെത്തി.

കൊടിക്കുന്നില്‍ പ്രസ്താവന അദ്ദേഹത്തിൻ്റെ സ്ഥാനത്തിനും വലുപ്പത്തിനും ചേര്‍ന്നതാണോയെന്നും കെട്ടിച്ച്‌ വിടേണ്ടവരാണ് സ്ത്രീകള്‍ എന്ന ധ്വനിയാണ് പ്രസ്താവനയിലുള്ളത്. തൊട്ട് പിന്നാലെ പ്രതികരണവുമായി ഡിവൈഎഫ് ഐയും രംഗത്തെത്തി. കൊടിക്കുന്നില്‍ സുരേഷിൻ്റെ പ്രസ്താവന ആധുനിക കേരളത്തിന് ചേരുന്നതല്ല. പ്രസ്താവന അപരിഷ്കൃതം,ആര് ആരെ വിവാഹം കഴിക്കണമെന്നത് വ്യക്തികളുടെ തീരുമാനം. ദളിതനായത് കൊണ്ട് കെപിസിസി അധ്യക്ഷനാകാന്‍ കഴിയാതെ പോയി എന്ന് പരാതി പറഞ്ഞ ആളാണ് കൊടികുന്നില്‍ എന്നും ഡിവൈഎഫ് ഐ പ്രതികരിച്ചു.

Advertisements

വിവാദ പരാമര്‍ശത്തില്‍ കൊടിക്കുന്നിലിനെ പിന്തുണയ്ക്കാതെ വി ഡി സതീശനടക്കം ഒറ്റപ്പെടുത്തി. വിവാദ പ്രസ്താവനക്ക് പിന്നാലെ കൊടിക്കുന്നിലിൻ്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാല നടക്കുകയാണ്. എതിരായി അഭിപ്രായം വന്നതോടെ കൊടികുന്നില്‍ കമന്‍റ് ബോക്സ് പൂട്ടി വെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *