റോഡുകളുടെ നവീകരണ പ്രവർത്തി ഉൽഘാടനം ചെയ്തു

കൊയിലാണ്ടി: ചെങ്ങോട്ടുകാവ്, ഉള്ളൂർ കടവ് റോഡിന്റെയും, കാപ്പാട് – വെങ്ങളം റോഡിന്റെയും, നവീകരണ പ്രവർത്തികളുടെ ഉൽഘാടനം പൊതുമരാമത്ത് മന്ത്രി ജി.സുധാകരൻ ഉൽഘാടനം ചെയ്തു. കെ.ദാസൻ എം… എൽ.എ. അദ്ധ്യക്ഷത വഹിച്ചു. വെങ്ങളം കാപ്പാട് റോഡ് നവീകരണ ഉൽഘാടന ചടങ്ങിൽ മുൻ മന്ത്രി പി.കെ.കെ.ബാവ ചേമഞ്ചേരി പഞ്ചായത്ത് പ്രസിഡണ്ട് അശോകൻ കോട്ട്, ശാലിനി ബാലകൃഷ്ണൻ, പി.ടി.നാരായണി, വിജയൻ കണ്ണഞ്ചേരി പിഡബ്ലിയുഡി സൂപ്രണ്ടിങ്ങ് എഞ്ചിനിയർ പി. മിനി, എക്സിസി.എഞ്ചിനീയർ ആർ.സിന്ധു തുടങ്ങിയവർ സംസാരിച്ചു.
ചെaങ്ങാട്ടുകാവിൽ നടന്ന പരിപാടിയിൽ കെ.ദാസൻ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ, ശാലിനി ബാലകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.സി.ഗീ ത, കെ.ഗീതാനന്ദൻ, വി.കെ.ശശിധരൻ തുടങ്ങിയവർ സംസാരിച്ചു.
