റോഡിന് കുറുകെ മരം വീണ് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു

മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയില്‍ മുക്കത്തിനടുത്ത വലിയ പറമ്പില്‍ റോഡിന് കുറുകെ മരം വീണ് ഒരു മണിക്കൂറോളം വാഹന ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ലൈനിനും സമീപത്തെ കെട്ടിടത്തിനും മുകളിലൂടെയാണ് മരം മറിഞ്ഞുവീണത്. മുക്കത്തുനിന്ന് ഫയര്‍ ഫോഴ്സ് എത്തിയാണ് നീക്കം ചെയ്തത്. സ്റ്റേഷന്‍ ഓഫീസര്‍ കെ.പി. ജയപ്രകാശ്, അസിസ്റ്റന്റ് ഓഫീസര്‍ സി.കെ. മുരളീധരന്‍, ലീഡിംഗ് ഫയര്‍ മാന്‍ ഒ.കെ. അശോകന്‍, ഡ്രൈവര്‍ സുരേഷ് മേലേടത്ത് എന്നിവര്‍ നേതൃത്വം നല്‍കി.
