KOYILANDY DIARY.COM

The Perfect News Portal

റോഡപകടം കാരണം മരണമുണ്ടായ സ്ഥലങ്ങളില്‍ ചോരക്കറ

കോഴിക്കോട്: റോഡുകളില്‍ ഇടവിട്ട് ചോരക്കറ. വാഹന യാത്രക്കാര്‍ക്ക് അത്ഭുതം. ഇതുവരെയും ഇത്തരമൊരു അടയാളം കണ്ടിട്ടില്ല. ഇനിയിത് ശരിക്കും ചോരതന്നെയോ..? കുറെ ദൂരം പോയപ്പോള്‍ അതാ പൊലീസുകാര്‍തന്നെ ഇരുന്ന് ചോരക്കറ വരയ്ക്കുന്നു. കാരണം, മറ്റൊന്നുമല്ല. റോഡപകടം കാരണം മരണമുണ്ടായ സ്ഥലങ്ങളിലാണ് ചോരക്കറ വരഞ്ഞുകൊണ്ടിരിക്കുന്നത്. അപകടങ്ങള്‍ക്കെതിരെ ജാഗ്രതപ്പെടുത്താന്‍.

റോഡില്‍ ആദ്യം മഞ്ഞഛായം പതിക്കുകയും അതിനു നടുവിലായി ചോരക്കറയെന്നപോലെ ചുവന്ന പെയിന്റ് അടിച്ചു ചേര്‍ക്കുകയുമാണ് ചെയ്യുന്നത്. കോഴിക്കോട് നഗരം ട്രാഫിക് പരിധിയില്‍ ഇതിനകം ചേവരമ്ബലം, പാറോപ്പടി, കാരന്തൂര്‍ തുടങ്ങി വിവിധ ഇടങ്ങളില്‍ ഇത്തരത്തില്‍ പെയിന്റടിച്ചു കഴിഞ്ഞതായി ട്രാഫിക് അസി. കമ്മിഷണര്‍ എം.സി ദേവസ്യ പറഞ്ഞു.

Share news

Leave a Reply

Your email address will not be published. Required fields are marked *