റോട്ടറി ക്ലബ് ഭാരവാഹികൾ സ്ഥാനമേറ്റു

കൊയിലാണ്ടി: റോട്ടറി ക്ലബ്ബ് ഓഫ് കൊയിലാണ്ടിയുടെ 2022-23 വർഷത്തെ ഭാരവാഹികളുടെ സ്ഥാനോരഹണ ചടങ്ങ് നടന്നുയ ഡിസ്ട്രിക്ട് ഗവർണർ ഇലക്ട് ഡോ: സേതു ശിവശങ്കർ ഉദ്ഘാടനം ചെയ്തു. ഡിസ്ട്രിക്ട് കോർഡിനേറ്റർ പ്രബീഷ് കുമാർ, അസിസ്റ്റന്റ് ഗവർണർ പ്രജിത്ത്, ഡോ. സതീഷ് കുമാർ (പ്രസിഡണ്ട് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ), ബാലൻ അമ്പാടി (പ്രസിഡണ്ട്, അല്ലയൻസ് ക്ലബ്) എന്നിവർ സംസാരിച്ചു.

ചടങ്ങിൽ കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് വീൽ ചെയർ തൈമാറി. പുതിയ ഭാരവാഹികളായി: ജിജോയ് സി സി (പ്രസിഡണ്ട്), സുഗതൻ ടി (സെക്രട്ടറി), വിനോദ് കുമാർ (ട്രഷറർ) എന്നിവരെയാണ് തെരഞ്ഞെടുത്തത്.


