റേഷൻ അട്ടിമറി : വില്ലേജ് ഓഫീസിന് മുമ്പിൽ ധർണ്ണ നടത്തി

കൊയിലാണ്ടി : റേഷൻ സമ്പ്രദായം അട്ടിമറിച്ച കേന്ദ്ര-കേരള സർക്കാർ നയത്തിനെതിരെ സൗത്ത് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തലായനി വില്ലേജ് ഓഫീസിന് മുമ്പിൽ ധർണണ നടത്തി. ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഉദ്ഘാടനം ചെയ്തു. അഡ്വ: സതീഷ് കുമാർ, വെങ്ങളത്ത്കണ്ടി തജീഷ്, മനോജ് പയറ്റുവളപ്പിൽ, എം. കെ. സായിഷ് കുമാർ, സി.സുന്ദരൻ, ഊട്ടേരി രവീന്ദ്രൻ തുടങ്ങിയവർ നേതൃത്വം നൽകി.
