റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി

തിരുവനന്തപുരം: റേഷന്‍ കാര്‍ഡുമായി ആധാര്‍ ബന്ധിപ്പിക്കാനുള്ള കാലാവധി ഒക്ടോബര്‍ 31 വരെ നീട്ടി. തിങ്കളാഴ്ചയ്ക്കകം ആധാര്‍ ബന്ധിപ്പിക്കല്‍ പൂര്‍ത്തിയാക്കണമെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. ആധാര്‍ ബന്ധിപ്പിക്കാന്‍ ബാക്കിയുള്ളതിനാല്‍ കാലാവധി നീട്ടണമെന്ന് സംസ്ഥാന ഭക്ഷ്യ വകുപ്പ് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. 94 ശതമാനം പേര് ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട്. റേഷന്‍കട വഴിയും അക്ഷയ കേന്ദ്രങ്ങള്‍ വഴിയും പൊതുവിതരണ വകുപ്പിന്റെ വെബ്സൈറ്റ് മുഖേനയും ആധാര്‍ ബന്ധിപ്പിക്കാം.
