റെയില്‍വേ പാളത്തിനടിയില്‍ ഗര്‍ത്തം: ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടു

കാഞ്ഞങ്ങാട്: കാസര്‍കോട് ജില്ലയിലെ കാഞ്ഞങ്ങാടിന് സമീപം റെയില്‍വേ പാളത്തിനടിയില്‍ ഗര്‍ത്തം രൂപപ്പെട്ടതിനെത്തുടര്‍ന്ന് ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതം താത്ക്കാലികമായി തടസപ്പെട്ടു.
രാവിലെ മലബാര്‍ എക്സ്പ്രസ് കടന്നു പോകുന്നതിന് തൊട്ടു മുമ്പാണ് കുഴി കണ്ടത്. അപകടം മനസിലായ ട്രാക്ക്മാന്‍ പടക്കം പൊട്ടിച്ച് കുഴിയെക്കുറിച്ച് എഞ്ചിന്‍ ഡ്രൈവറെ അറിയിക്കുകയാ യിരുന്നു.

ഇതേത്തുടര്‍ന്ന് മലബാര്‍ എക്സ്പ്രസ് ബേക്കല്‍ ചിറ്റാരി ആമത്തോട് നിര്‍ത്തിയിട്ടു. ഇതുവഴിയുള്ള ഗതാഗതം താത്ക്കാലിമായി നിര്‍ത്തിവെക്കുകയും ചെയ്തു. പിന്നീട് കല്ല് നിറച്ച് കുഴി അടച്ച ശേഷം ഗതാഗതം പുനസ്ഥാപിച്ചു. വേഗത കുറച്ചാണ് ഇതുവഴി വണ്ടികള്‍ കടത്തി വിടുന്നത്.
Advertisements

