റെഡ് ക്രോസ് ദിനാചരണം നടത്തി

കൊയിലാണ്ടി: ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി കൊയിലാണ്ടി താലൂക്ക് കമ്മിറ്റി റെഡ് ക്രോസ് ദിനാചരണം നടത്തി. അഡീ. തഹ്സില്‍ദാര്‍ എം.രേഖ ഉദ്ഘാടനം ചെയ്തു. താലൂക്ക് ചെയര്മാന് കെ.കെ.രാജന് അധ്യക്ഷത വഹിച്ചു.
ഭുവനേശ്വര്‍, കോയമ്പത്തൂര്‍ എന്നിവടങ്ങളില്‍ നടന്ന ദേശീയ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്കും സംസ്ഥാന ദുരന്ത നിവാരണ സേനാംഗങ്ങള്‍ക്കുമുള്ള ആദരസമര്‍പ്പണം താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ നിര്‍വ്വഹിച്ചു. ഡോ. എം.ജി.ബല്‍രാജ്, സി.ബാലന്, വൈസ്ചെയര്‍മാന്‍ മാടഞ്ചേരി സത്യനാഥ്, സെക്രട്ടറി കെ.കെ.ദീപു എന്നിവര്‍ സംസാരിച്ചു.
