റൂംമേറ്റ്സിന്റെ അര്‍ധനഗ്ന ഫോട്ടോയെടുത്ത് കാമുകന് അയച്ച യുവതി പിടിയില്‍

കോഴിക്കോട് > ഹോസ്റ്റല്‍ റൂംമേറ്റ്സിന്റെ അര്‍ധനഗ്ന ഫോട്ടോയെടുത്ത് കാമുകന് അയച്ച യുവതി പിടിയില്‍. നടക്കാവിന് സമീപമുള്ള ഒരു ഹോസ്റ്റലില്‍ താമസിക്കുന്ന കാസര്‍കോട് സ്വദേശിനി അനിത (26) യാണ് നടക്കാവ് പൊലീസിന്റെ പിടിയിലായത്. ചെറിയ വസ്ത്രങ്ങള്‍ ധരിച്ച് റൂംമേറ്റ്സ് ഉറങ്ങുന്ന ചിത്രമാണ് കോഴിക്കോട് സ്വദേശിയായ കാമുകന് വാട്സ് ആപ് വഴി അയച്ചു കൊടുത്തത്. സംഭവം അറിഞ്ഞ പെണ്‍കുട്ടികള്‍ കമീഷണര്‍ക്ക് പരാതിനല്കിയതിനെ തുടര്‍ന്നാണ് പൊലീസ് അനിതയുടെ ഫോണ്‍ പരിശോധിച്ചത്. നിരവധി ചിത്രങ്ങള്‍ വാട്സ് ആപ് വഴി കാമുകന് അയച്ചതായി തെളിഞ്ഞു.
