റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

കോഴിക്കോട്: 26-ന് വെസ്റ്റ് ഹില്‍ വിക്രംമൈതാനിയില്‍ നടക്കുന്ന ജില്ലാ ആസ്ഥാനത്തെ റിപ്പബ്ലിക് ദിന പരേഡിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പരേഡിന്റെ അവസാനവട്ട റിഹേഴ്‌സലും പൂര്‍ത്തിയാക്കി. മൊത്തം 27 പ്ലറ്റൂണുകളാണ് പരേഡില്‍ അണിനിരക്കുക. രാവിലെ 8.30-ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ദേശീയപതാക ഉയര്‍ത്തും. . മാര്‍ച്ച്പാസ്റ്റിനു ശേഷം മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കും. ഏറ്റവുംമികച്ച പ്ലറ്റൂണുകള്‍ക്കുള്ള ട്രോഫികള്‍ മന്ത്രി സമ്മാനിക്കും. തുടര്‍ന്ന് ദേശീയഗാനത്തിനു ശേഷം സാംസ്‌കാരിക പരിപാടികള്‍ നടക്കും.
രാവിലെ എട്ടുമണിക്കാണ് പരേഡ് തുടങ്ങുക. ജനപ്രതിനിധികള്‍, ജില്ലാ പൊലീസ് മേധാവികള്‍, ജില്ലാ കളക്ടര്‍, സമൂഹത്തിന്റെ വിവിധ തുറകളില്‍നിന്നുള്ളവര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. കണ്ണൂരില്‍ന ടന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ മികച്ചപ്രകടനം കാഴ്ചവെച്ച ഏതാനും സ്‌കൂളുകളാണ് ഇത്തവണ റിപ്പബ്ലിക് ദിനത്തില്‍ കലാപരിപാടികള്‍ അവതരിപ്പിക്കുന്നത്.പ്രസന്റേഷന്‍ സ്‌കൂളിന്റെ ദേശഭക്തിഗാനം, മെഡിക്കല്‍ കോളേജ് റഹ്മാനിയ സ്‌കൂളിന്റെ ഒപ്പന, വട്ടപ്പാട്ട്, വെള്ളിമാടുകുന്ന് സില്‍വര്‍ ഹില്‍സ് സ്‌കൂളിന്റെ പരിചമുട്ടുകളി, കോഴിക്കോട് സെന്റ് ജോസഫ്‌സ് ബോയ്‌സ് സ്‌കൂളിന്റെ പഞ്ചവാദ്യം, ആംഗ്ലോ ഇന്ത്യന്‍ സ്‌കൂളിന്റെ നാടോടി നൃത്തം, പ്രോവിഡന്‍സ് സ്‌കൂളിന്റെ വയലിന്‍ എന്നിവയാണ് അവതരിപ്പിക്കുക.

