റംസാന്‍ പ്രഭാഷണം സംഘടിപ്പിച്ചു

കോഴിക്കോട്: കരുണാർദ്രമായ മനസ് നോമ്പിന്റെ ലക്ഷ്യങ്ങളിൽ പ്രധാനപ്പെട്ടതാണെന്ന് കേരള വഖഫ് ബോർഡ് ചെയർമാൻ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങൾ അഭിപ്രായപ്പെട്ടു. എസ്.കെ.എസ്.എസ്.എഫ് മാവൂരിൽ സംഘടിപ്പിച്ച റംസാൻ പ്രഭാഷണത്തിന്റെ മൂന്നാംദിന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എം.എം. ഉമർ ഹാജി അദ്ധ്യക്ഷത വഹിച്ചു.
കരുണയുടെ പ്രപഞ്ചം പണിയുക എന്ന വിഷയത്തിൽ മുനീർ ഹുദവി പാതിരമണ്ണ പ്രഭാഷണം നടത്തി. കോയ മുസ്‌ലിയാർ അരയങ്കോട്, ഒ.പി അഷ്‌റഫ്, സി. ശുകൂർ മാസ്റ്റർ, ആലി ഹസൻ മാവൂർ, അയ്യൂബ് കൂളിമാട്, ജാഫർ മാവൂർ തുടങ്ങിയവർ സംസാരിച്ചു. എൻ.ഐ.ടി മേഖല എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അബ്ബാസ് റഹ്മാനി സ്വാഗതവും, സെക്രട്ടറി താജുദ്ദീൻ പാഴൂർ നന്ദിയും പറഞ്ഞു.

