രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകുന്നു

പേരാമ്പ്ര: പേരാമ്പ്ര ഫയർഫോഴ്സിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർക്കു രക്ഷാപ്രവർത്തനത്തിൽ പരിശീലനം നൽകുന്നു. 45 വയസിനു താഴെയുള്ള സാഹസിക തത്പരരും ആരോഗ്യവാന്മാരുമായ ആളുകൾക്കാണ് പരിശീലനം നൽകുന്നത്.
മൂന്ന് ദിവസം ഇവർക്ക് അഗ്നിശമന സേന രക്ഷാപ്രവർത്തനത്തിനുള്ള പരിശീലനം നൽകും. വിശദ വിവരങ്ങൾക്ക് 9497920229, 9497920230 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് സ്റ്റേഷൻ ഓഫീസർ അറിയിച്ചു.

