രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു

ജയ്പൂര്‍: രാജസ്ഥാനില്‍ സിക്ക വൈറസ് പടരുന്നു. രാജസ്ഥാനിലെ ശാസ്ത്രി നഗറില്‍ മൂന്ന് ഗര്‍ഭിണികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് സിക്ക വൈറസ് സ്ഥിരീകരിച്ചു. ജയ്പൂരിലെ സവായ് മാന്‍സിംഗ് ആശുപത്രിയില്‍ നടത്തിയ പരിശോധനകളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
അഡീഷണല്‍ ചീഫ് സെക്രട്ടറി വേണു ഗുപ്തയുടെ നേതൃത്വത്തില്‍ പ്രദേശത്ത് സര്‍വേ നടത്തിവരികയാണ്. പ്രദേശത്ത് പ്രതിരോധന പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുവെന്നും വേണു പറഞ്ഞു. 46 പേരെ രോഗലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും ഇവരുടെ മൂത്രത്തിന്റെ സാന്പിളുകള്‍ പരിശോധിച്ചുവരിയാണെന്നും അധികൃതര്‍ അറിയിച്ചു.

