രാമലീല തീയറ്ററുകളിലെത്തി

തിരുവനന്തപുരം: ദിലീപിന്റെ കാരാഗൃഹവാസം തുടരുമ്പോള്‍ രാമലീല തീയറ്ററുകളിലെത്തി. ദിലീപ് ഫാന്‍സ് അസോസിയേഷന് റിലീസിംഗ് ആഘോഷമാക്കാന്‍ ശ്രമിച്ചെങ്കിലും വലിയ ഓളമുണ്ടാക്കാന്‍ സാധിച്ചില്ല.
പാലഭിഷേകമടക്കമുള്ള ആഘോഷപരിപാടികള്‍ക്ക് ഫാന്‍സുകാരും പി ആര് ഏജന്‍സികളും നേതൃത്വം നല്കി. എന്നാല്‍ തീയറ്ററുകളില്‍ ചലനമുണ്ടാക്കാന്‍ ഇതിന് സാധിച്ചില്ലെന്നാണ് ആദ്യ പ്രതികരണം വ്യക്തമാക്കുന്നത്.

നിരവധിപേര്‍ ചിത്രം കാണുമെന്നും ഇല്ലെന്നുമുള്ള പ്രതികരണവുമായി സോഷ്യല്‍ മീഡിയയില്‍ രംഗത്തുവന്നിട്ടുണ്ട്.
Advertisements

