രാജ്യപുരസ്‌ക്കാർ നേടിയ വിദ്യാർത്ഥിനിയെ അനുമോദിച്ചു

കൊയിലാണ്ടി: ഭാരതീയ സ്‌കൗട്‌സ് & ഗൈഡ്‌സ് രാജ്യപുരസ്‌ക്കാർ നേടിയ കൊയിലാണ്ടി ഗവ: ഗേൾസ് ഹൈസ്‌ക്കൂൾ വിദ്യാർത്ഥിനിയായ എസ്.ആരഭിയെ അനുമോദിച്ചു.നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റംങ് കമ്മറ്റി ചെയർമാൻ കെ. ഷിജുമാസ്റ്റർ വിദ്യാർത്ഥിക്ക് ഉപഹാരം കൈമാറി.
കലാരംഗത്തും കഴിവ് തെളിയിച്ച ആരഭി പത്താംതരം വിദ്യാർത്ഥിനിയും സഹകരണവകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എ.വി ശശികുമാറിന്റേയും കൂത്താളി വി.എച്ച്.എസ്.സി സ്‌ക്കൂളിലെ ഗണിതശാസ്ത്രം അദ്ധ്യാപികയായ എസ്. സിന്ദുവിന്റേയും മകളാണ്. ചടങ്ങിൽ പി. രത്‌നവല്ലി ടീച്ചർ, പി.ടി.എ പ്രസിഡണ്ട് എ. സജീവ് കുമാർ സംബന്ധിച്ചു.

