രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവ്

ഡല്‍ഹി : ഇന്ന് അന്താരാഷ്ട്ര കടുവാദിനം.രാജ്യത്ത് കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ് ഉണ്ടായെന്ന് കണക്കുകള്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി പ്രകാശനം ചെയ്ത 2018 ലെ ഓള്‍ ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്‍ റിപ്പോര്‍ട്ടിലാണ് കടുവകളുടെ കണക്ക് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്. 2967 കടുവകളാണ് ഇന്ത്യയിലെ കാടുകളില്‍ ഉള്ളതെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
2014 ല്‍ 1400 കടുവകള്‍ ആണ് ഉണ്ടായിരുന്നത് എന്നാല്‍ 2018 ആയപ്പോയേക്കും 2967 ആയി കടുവകളുടെ എണ്ണം വര്‍ധിച്ചു.നാല് വര്‍ഷം കൊണ്ട് കടുവകളുടെ എണ്ണത്തില്‍ ഇരട്ടി വര്‍ധനവുണ്ടായതായി റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.

ദേശീയ മൃഗമായ കടുവയെ സംരക്ഷിക്കുന്നതില്‍ വലിയ പ്രാധാന്യമാണ് രാഷ്ട്രം കല്‍പ്പിക്കുന്നത്.കടുവകളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

2022 ആവുമ്ബോഴേക്കും കടുവകളുടെ എണ്ണം ഇരട്ടിയാക്കുമെന്ന് പ്രധാനമന്ത്രി 2010 ലെ സെന്‍പീറ്റേഴ്‌സ് ബര്‍ഗ് ഉച്ചകോടിയില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ ലക്ഷ്യം 4 വര്‍ഷം മുന്‍പെ കൈവരിക്കാനായെന്ന് മോദി ചൂണ്ടിക്കാട്ടി.

അഞ്ച് വര്‍ഷം കൊണ്ട് സംരക്ഷിത വനപ്രദേശങ്ങളുടെ എണ്ണം 692 നിന്ന് 860 ആക്കി ഉയര്‍ത്തുകയും കമ്മ്യൂണിറ്റി റിസര്‍വുകള്‍ 43 ല്‍ നിന്ന് 100 എണ്ണമാക്കി ഉയര്‍ത്തുകയും ചെയ്തു.ലോകത്ത് കടുവകള്‍ക്ക് ഏറ്റവും കൂടുതല്‍ സുരക്ഷിതത്വമുള്ള കേന്ദ്രം ഇന്ത്യയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി കൂട്ടിച്ചേര്‍ത്തു.
കടുവകളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ് പരിസ്ഥിതി -വന്യമ്യഗ സംരക്ഷ പ്രവര്‍ത്തകര്‍ക്ക്
പ്രതീക്ഷയേകുന്ന വാര്‍ത്തയാണ് .നാലു വര്‍ഷം കൂടുമ്ബോഴാണ് രാജ്യത്ത് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്.ഏറ്റവും കൂടുതല്‍ കടുവകളുള്ള രാജ്യങ്ങളില്‍ ഒന്ന് ഇന്ത്യയാണ്.
