രാജാജി റോഡിലെ വലിയ തിരക്ക് ഒഴിവാകുന്നത് നഗരത്തിന്റെ വീര്‍പ്പ്മുട്ടല്‍ കുറയ്ക്കും: തോട്ടത്തില്‍ രവീന്ദ്രന്‍

കോഴിക്കോട്: രാജാജി റോഡില്‍ എസ്‌കലേറ്റര്‍ നിര്‍മ്മാണ നടപടികള്‍ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ആരംഭിക്കുന്നു. എസ്‌കലേറ്ററിന് ടെന്‍ഡര്‍ ലഭിക്കേണ്ട അവസാന തിയ്യതി കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഏതാനും ദിവസങ്ങള്‍ക്കകം ടെന്‍ഡര്‍ തുറക്കും. രാജാജി റോഡില്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന് എതിര്‍വശത്തായാണ് എസ്‌കലേറ്റര്‍ വരിക. ഇതോടൊപ്പം മാവൂര്‍ റോഡിലും വന്‍ വികസന പദ്ധതികളാണ് വിഭാവനം ചെയ്യുന്നത്.
റോഡ് മുറിച്ചു കടക്കാന്‍ യാത്രക്കാര്‍ പാടുപെടുന്ന രാജാജി റോഡില്‍ എസ്‌കലേറ്റര്‍ വരുന്നതോടെ ഇതിന് പരിഹാരമാകും. നിശ്ചിത സ്ഥലങ്ങളില്‍ മാത്രമെ റോഡ് മുറിച്ച് കടക്കാനുള്ള സംവിധാനമുണ്ടാകുകയുള്ളു. ഇതെല്ലാം ഓട്ടോമാറ്റിക് സിഗ് നല്‍ സംവിധാനത്തിലൂടെ നിയന്ത്രിക്കുകയും ചെയ്യും. അമൃത് പദ്ധതിയില്‍ വന്‍ വികസനം
എസ്കലേറ്റര്‍ ഉള്‍പ്പെടെ മാവൂര്‍ റോഡില്‍ കേന്ദ്ര സര്‍ക്കാരിന്റെ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി 11.35 കോടി രൂപയുടെ വികസനമാണ് നടപ്പാക്കുന്നത്.

ഇതനുസരിച്ച് ബാങ്ക് റോഡ് മുതല്‍ അരയിടത്തു പാലം വരെ റോഡും മറ്റു സംവിധാനങ്ങളും വികസിപ്പിക്കും. ആകര്‍ഷകമായ നടപ്പാതകള്‍,കാല്‍നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ചു കടക്കാനായി സിഗ്നല്‍ അടക്കമുള്ള ക്രോസിംഗുകള്‍ തുടങ്ങിയവയും ഏര്‍പ്പെടുത്തും. മാവൂര്‍ റോഡിലും രാജാജി റോഡിലും നിര്‍മ്മിക്കുന്ന ബസ് ബേകളും ഇതുമായി ബന്ധിപ്പിക്കും.

എസ്കലേറ്റര്‍ മൊഫ്യൂസില്‍ ബസ് സ്റ്റാന്റിനു മുമ്ബിലെ തിരക്കേറിയ ഭാഗത്ത് യാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കാന്‍
നിര്‍മ്മാണ ചുമതല കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന് (കെ.എം.ആര്‍.എല്‍ ).
ടെന്‍ഡര്‍ ഉറപ്പിക്കുന്നതോടെ നിര്‍മ്മാണ പ്രവൃത്തികള്‍ തുടങ്ങും.
ഫൂട്ട് ഓവര്‍ ബ്രിഡ്ജിന്റെ ഭാഗമായി എസ്‌കലേറ്റര്‍, ലിഫ്റ്റ് എന്നിവയാണ് നിര്‍മ്മിക്കുക.
നിര്‍മ്മാണം പൂര്‍ത്തീകരിച്ച ശേഷം സംവിധാനം നഗരസഭയെ ഏല്‍പ്പിക്കും.

കേന്ദ്രം വഹിക്കും 50 ശതമാനം
പദ്ധതി തുകയുടെ 50 ശതമാനം കേന്ദ്രസര്‍ക്കാര്‍ വഹിക്കും. ബാക്കി തുകയില്‍ 30 ശതമാനം സംസ്ഥാന സര്‍ക്കാറും 20 ശതമാനം നഗരസഭയുമാണ് വഹിക്കുക. കഴിഞ്ഞ സെപ്തംബറിലാണ് കെ.എം.ആര്‍.എല്‍ സംഘം കോഴിക്കോട്ടെത്തി പദ്ധതിയുടെ സാധ്യതകള്‍ പരിശോധിച്ചത്. ഒരു വര്‍ഷം കൊണ്ട് പദ്ധതിക്ക് ടെന്‍ഡര്‍ വിളിക്കാനായി. ഒരു വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തീകരിക്കാനാണ് നിര്‍ദ്ദേശം.
രാജാജി റോഡില്‍ റോഡ് മുറിച്ചു കടക്കാനായി ഫൂട്ട് ഓവര്‍ബ്രിഡ്ജ് ഉണ്ടായിരുന്നുവെങ്കിലും യാത്രക്കാരിലധികവും ഇത് ഉപയോഗിച്ചിരുന്നില്ല.ഓവര്‍ ബ്രിഡ്ജ് കയറിയിറങ്ങാനുള്ള പ്രയാസവും സമയനഷ്ടവുമായിരുന്നു കാരണം. പ്രായം ചെന്നവര്‍ക്കും വൈകല്ല്യമുള്ളവര്‍ക്കും ഇത് അപ്രാപ്യവുമായിരുന്നു. വഴിമുടക്കിയായി മാറിയതോടെ ഇത് ഒഴിവാക്കുകയായിരുന്നു.
