KOYILANDY DIARY.COM

The Perfect News Portal

രമേശ് ചെന്നിത്തലയ്ക്ക് രണ്ടുകോടി നല്‍കി; ബിജു രമേശ്

തിരുവനന്തപുരം:  കെപിസിസി പ്രസിഡന്റായിരിക്കെ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് താന്‍ രണ്ടുകോടി നല്‍കിയെന്ന് ബാറുടമ ബിജു രമേശിന്റെ പുതിയ വെളിപ്പെടുത്തല്‍. ബാര്‍ ഓണേഴ്സ് അസോസിയേഷനാണ് ചെന്നിത്തലയ്ക്ക് പണം നല്‍കിയത്. ബാറുടമകളില്‍ നിന്നും പിരിച്ചുനല്‍കിയ പണമാണ്. എന്നാല്‍ ഇതിന് തെളിവുകളൊന്നും നല്‍കാനില്ലെന്നും കൊടുത്ത പണം കെപിസിസിക്ക് നല്‍കിയോ എന്നറിയണമെന്നും ബിജു പറഞ്ഞു.ചെന്നിത്തലയ്ക്ക് പുറമെ നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പിന് മുന്‍പ് ആരോഗ്യമന്ത്രി വി.എസ്.ശിവകുമാറിനും 25 ലക്ഷം നല്‍കിയെന്നും ബിജു ആരോപിച്ചു. എന്നാല്‍ കോഴയായിട്ടല്ല, രാഷ്ട്രീയമാഫിയ ചിലവെന്ന പിരിവിലാണ് നല്‍കിയത്.

കോടതിയില്‍ നല്‍കിയ രഹസ്യമൊഴിയില്‍ താന്‍ ഇക്കാര്യം പറഞ്ഞിരുന്നു. മന്ത്രി കെ.ബാബുവിന്റെ അറിവോടെയാണ് തുക കൈമാറിയത്. ശിവകുമാറിന്റെ സ്റ്റാഫ് അംഗം വാസുവിന്റെ കൈയിലാണ് പണം കൊടുത്തതെന്നും ബിജു രമേശ് പറഞ്ഞു.

Share news