KOYILANDY DIARY.COM

The Perfect News Portal

രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ ധാരണയായി

തിരുവനന്തപുരം > തര്‍ക്കങ്ങള്‍ക്ക് അവസാനം രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവാക്കാന്‍ കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ക്കിടയില്‍ ധാരണയായി. പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കാന്‍ ഇല്ലെന്ന് ഉമ്മന്‍ചാണ്ടി നിലപാട് എടുത്തതോടെയാണ് നറുക്ക് രമേശ് ചെന്നിത്തലയ്ക്ക് വീണത്. കെസി ജോസഫാണ് പ്രതിപക്ഷ ഉപനേതാവ്.

ഉമ്മന്‍ചാണ്ടി യുഡിഎഫ് ചെയര്‍മാനായി തുടരും. യുഡിഎഫ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാകുന്നതാണ് പതിവു രീതി. എന്നാല്‍ യുഡിഎഫ് കനത്ത പരാജയമേറ്റുവാങ്ങിയതോടെയാണ് പ്രതിപക്ഷ നേതാവാകുന്നതില്‍നിന്ന് ഉമ്മന്‍ചാണ്ടി പിന്‍മാറിയത്. ഐ ഗ്രൂപ്പ് എംഎല്‍എമാരുടെ എണ്ണം കൂടിയത് ചെന്നിത്തലയ്ക്ക് ഗുണകരമാകുകയും ചെയ്തു. യുഡിഎഫ് ചെയര്‍മാന്‍ പ്രതിപക്ഷ നേതാവാകുന്ന പതിവിനാണ് ഇതോടെ വിരാമമാകുന്നത്.

ഞായാറാഴ്ച രാവിലെ പാര്‍ട്ടി ആസ്ഥാനത്ത് ചേരുന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവിനെ ഔദോഗിക പ്രഖ്യാപിക്കും.

Advertisements

 

Share news