രഥയാത്രക്ക് സ്വീകരണം നൽകി
കൊയിലാണ്ടി: മഹാശയ് ധരം പാൽ വേദറിസർച്ച് ഫൗണ്ടേഷന്റെ ഉദ്ഘാടനത്തിന്റെ ഭാഗമായി ഗീത പഠിക്കൂ വേദത്തിലെക്ക് മടങ്ങു എന്ന സന്ദേശവുമായി പാറശ്ശാലയിൽ നിന്നും ആരംഭിച്ച സന്ദേശ വിളംബര രഥയാത്രക്ക് കൊരയങ്ങാട് തെരു മഹാ ഗണപതി ഭഗവതി ക്ഷേത്ര കമ്മിറ്റി സ്വീകരണം നൽകി. മേൽശാന്തി സി.പി. മനോജ്ആ രതി ഉഴിഞ്ഞു. ഒ.കെ. ബാലകൃഷ്ണൻ പൂമാല ചാർത്തി.
കെ.പി. അശോക് കുമാർ, പുത്തൻപുരയിൽ ബിജു, പി.പി. സുധീർ, എ.വി. അഭിലാഷ് തുടങ്ങിയവർ
നേതൃത്വം നൽകി. പൊയിൽക്കാവ്, കോതമംഗലം, തിരുവങ്ങൂർ നരസിംഹ പാർത്ഥസാരഥി ക്ഷേത്രം, പൂക്കാട് കുഞ്ഞി കുളങ്ങര ക്ഷേത്രം, പിഷാരികാവ് ക്ഷേത്രം. എന്നിവിടങ്ങളിലും സ്വീകരണം നൽകി.



 
                        

 
                 
                