രണ്ട് ദിവസം മുമ്പ് കാണാതായ പ്ലസ് വൺ വിദ്യാർത്ഥിയെ കണ്ടെത്തി

കൊയിലാണ്ടി: കഴിഞ്ഞ രണ്ട് ദിവസം മുമ്പ് കാണാതായ പയ്യോളി ഹയർ സെക്കണ്ടറി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി മുഹമ്മദ് ഫയാസിനെ കണ്ടെത്തി. ഇന്നു പുലർച്ചെ ട്രെയിൻ യാത്രയ്ക്കിടെ വിഷ്ണു എന്ന യാത്രക്കാരനാണ് വാട്സ് ആപ്പിൽ മുഹമ്മദ് ഫയാസിനെ തിരിച്ചറിഞ്ഞത്. കഴിഞ്ഞ രണ്ട് ദിവസമായി വാട്സ് ആപ്പിലൂടെ മുഹമ്മദ് ഫയാസി നെ കാണാനില്ലെന്ന സന്ദേശം വ്യാപകമായി പ്രചരിപ്പിച്ചിരുന്നു.
