രണ്ട് കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

വടകര: രണ്ട് കിലോ കഞ്ചാവുമായി യുവാവ് എക്സൈസിന്റെ പിടിയില്‍. കണ്ണൂക്കര കാദംബരി കോട്ടേഴ്സിലെ താമസക്കാരനായ റമിന്‍ (28)ആണ് വടകര എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെകണ്ണൂക്കര റെയില്‍വെ ഗേറ്റിന് സമീപം സംശയാസ്പദമായ നിലയില്‍ കണ്ട യുവാവിനെ വടകര എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ മുരളീധരന്റെ നേതൃത്വത്തിലുളള സംഘം ചോദ്യം ചെയ്തപ്പോഴാണ് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് സൂക്ഷിച്ച രണ്ട് കിലോ കഞ്ചാവ് കണ്ടെടുത്തത്.
ഇയാളെ വടകര മജിസ്റ്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. പ്രവന്റീവ് ഓഫീസര്‍ വിജയന്‍, സിവില്‍എക്സൈസ് ഓഫീസര്‍മാരായ മുനൈഫ്, സുനീഷ്, ജിജു, ഷൈജു, ഡ്രൈവര്‍ പുഷ്പരാജ് എന്നിവരായിരുന്നു പരിശോധനാ സംഘത്തിലുണ്ടായിരുന്നത്.

