KOYILANDY DIARY.COM

The Perfect News Portal

രണ്ടരവയസുള്ള മകളെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം അമ്മ ആത്മഹത്യക്ക് ശ്രമിച്ചു

കോട്ടയം> മുണ്ടക്കയത്ത്  രണ്ടരവയസുള്ള  മകളെ തലക്കടിച്ച് കൊലപ്പെടുത്തി ശേഷം യുവതി ആത്മഹത്യക്ക് ശ്രമിച്ചു. മേലോരം പന്തപ്ലാക്കല്‍ ജെസിയാണ് മക്കളെ കൊലപ്പെടുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. രണ്ടര വയസ്സുള്ള ഇളയ മകള്‍ അനീറ്റയേ ജെസി തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് വിഷം കഴിച്ച ജെസിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ജെസി കൊലപ്പെടുത്താന്‍ ശ്രമിച്ച മൂത്ത മകള്‍ അനുമോളേയും ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. മൂത്ത മകളുടെയും ജെസിയുടെയും നില ഗുരുതരമാണ്.

Share news