യു.ഡി.എഫ് സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ പത്രിക സമർപ്പിച്ചു
കൊയിലാണ്ടി: ഐക്യ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എൻ. സുബ്രഹ്മണ്യൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. അസി.റിട്ടേണിംഗ് ഓഫീസറായ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ. ഫത്തീല മുൻപാകെയാണ് പത്രികാ സമർപ്പണം നടത്തിയത്. ഡി.സി.സി. പ്രസിഡൻ്റ് യു. രാജീവൻ, യു.ഡി.എഫ്. തിരഞ്ഞെടുപ്പു കമ്മറ്റി മണ്ഡലം ചെയർമാൻ മഠത്തിൽ അബ്ദുറഹിമാൻ, യു.ഡി.എഫ്. നേതാക്കളായ വി.പി. ഭാസ്കരൻ, ടി.ടി. ഇസ്മായിൽ, സി.വി. ബാലകൃഷ്ണ ൻ, പി. രത്നവല്ലി, മഠത്തിൽ നാണു, രാജേഷ് കീഴരിയൂർ, പടന്നയിൽ പ്രഭാകരൻ, അക്ഷയ് പൂക്കാട്, വി.പി. ഇബ്രാഹിം കുട്ടി, പി. ബാലകൃഷ്ണൻ, ഇ.ടി. പത്മനാാഭൻ, കെ.പി. വിനോദ് കുമാർ തുടങ്ങിവർക്കൊപ്പമാണ് പത്രിക സമർപ്പണത്തിനെത്തിയത്.
