യുവതിയുടെ വയറ്റില്‍ നിന്ന് അഞ്ച് കിലോ കൊഴുപ്പ് നീക്കം ചെയ്ത് വടകര സഹകരണ ആശുപത്രി
വടകര: അമിതമായ കൊഴുപ്പുമൂലം പലവിധ ആരോഗ്യ പ്രശ്നങ്ങളും ശാരീരിക ബുദ്ധിമുട്ടുകളും അനുഭവിച്ച യുവതിയുടെ വയറ്റില്‍ നിന്ന് അഞ്ച് കിലോയോളം കൊഴുപ്പ് നീക്കം ചെയ്തു. വടകര സഹകരണ ആശുപത്രി പ്ലാസ്റ്റിക് സര്‍ജറി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു ചികിത്സ. ഇടുക്കി സ്വദേശിനിയായ 35 കാരിയാണ് ആരോഗ്യവും സൗന്ദര്യവും വീണ്ടെടുത്തത്. ശസ്ത്രക്രിയക്ക് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം മേധാവിയോടൊപ്പം ഗൈനക്കോളജി വിഭാഗം ഡോക്ടര്‍മാരായ വന്ദന അരവിന്ദ്, ഗംഗാദേവി, അനസ്തേഷ്യ വിഭാഗം ഡോ. ഷിബു ശ്രീധര്‍ എന്നിവര്‍ നേതൃത്വം നല്കി.

സ്ത്രീകളില്‍ പ്രസവകാലശേഷം കണ്ടുവരുന്ന ആരോഗ്യ പ്രശ്നമാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി. വയറുചാടല്‍, രക്താതിസമ്മര്‍ദം, പ്രമേഹം, കിതപ്പ്, കൈകാലുകളിലെ വേദന, ക്ഷീണം എന്നിവയാണ് സാധാരണ അമിതവണ്ണമുള്ളവരില്‍ കണ്ടുവരുന്ന പ്രയാസങ്ങള്‍. തോള് വേദനക്കും അപകര്‍ഷ ബോധത്തിനും കാരണമാകുന്ന അമിത സ്തനവലുപ്പം പരിഹരിക്കാനുള്ള ശസ്ത്രക്രിയയും ഇവിടെ നടത്തുന്നുണ്ട്. കൂടുതൽ വിവരങ്ങള്‍ക്ക്: ഫോണ്‍: 8281699305, 0496 2520600.


