യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിഉപേക്ഷിച്ച നിലയില്‍

കോട്ടയം: യുവതിയുടെ മൃതദേഹം ചാക്കില്‍ കെട്ടിഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം അതിരമ്ബുഴയിലെ റബര്‍ തോട്ടത്തിലാണ് യുവതിയുടെ മൃതദേഹം കാണപ്പെട്ടത്. അതിരമ്ബുഴ മുണ്ടകപ്പാടം റോഡില്‍ ഐക്കര കുന്നേല്‍ ഭാഗത്താണ് ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. ഏകദേശം നാല്‍പ്പത് വയസ്സ് പ്രായമുള്ള സ്ത്രിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. കറുപ്പുനിറം, മേല്‍ക്കാത് കുത്തിയിട്ടുണ്ട്. പുലര്‍ച്ചേ റബ്ബറുവെട്ടാന്‍ എത്തിയ ആളാണ് സംശയാസ്പദമായ നിലയില്‍ ചാക്കുകെട്ട് കണ്ടെത്തിയത്.
ഉടനെ വിവരം വാര്‍ഡ് മെമ്ബറായ ബേബിനാസ് അജാസിനെ അറിയിക്കുകയായിരുന്നു. ഡെഡ് ബോഡിയാണെന്ന വിവരം വ്യക്തമായതോടെ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. ചാക്കും പടുതയും ബെഡ്ഷീറ്റും ഉപയോഗിച്ച് വരിഞ്ഞുകെട്ടിയ നിലയിലാണ് മൃതദേഹം. സ്ഥലത്ത് പൊലീസ് പരിശോധന നടത്തുന്നുണ്ട്.

