യുവജന വിഭാഗം നടത്തിയ ക്യാമ്പിനു നേരെ അക്രമണം

കൊയിലാണ്ടി: ആര്‍ട്ട് ഓഫ് ലീവിംഗിന്റെ യുവജന വിഭാഗം നടത്തിയ ക്യാമ്പിനു നേരെ ഒരു സംഘം ആളുകളുടെ അക്രമണം. തേവര സേക്രഡ് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ്ടു വിദ്യാര്‍ഥി ലേഖ, ഓള്‍ ഇന്ത്യാ എംകോം പരീക്ഷയില്‍ റാങ്ക് നേടി രാഷ്ട്രപതിയുടെ സ്വര്‍ണ മെഡല്‍ നേടിയ പേരാമ്പ്ര സ്വദേശിനി നയന എന്നിവര്‍ക്കും മര്‍ദനമേറ്റിട്ടുണ്ട്.
ഇവര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കൂടാതെ ക്യാമ്പിലുണ്ടായിരുന്ന ശരത്, (20,) സായൂജ്യ, (20) കൃഷ്ണപ്രസാദ് (24)സന്തോഷ്, (25) അരുണ്‍ (20) നിഥിന്‍ രാജ് (29)തുടങ്ങിയവരും താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി. കഴിഞ്ഞ ദിവസം അര്‍ധരാത്രിയോടെയായിരുന്നു സംഭവം. മൂടാടി ഗോഖലെ സ്കൂളില്‍ നടന്ന സംസ്ഥാന ക്യാമ്പിന്റെ സമാപന ദിവസമാണ് ആക്രമണമുണ്ടായത്.

