KOYILANDY DIARY

The Perfect News Portal

യുപിയിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക വിലക്ക്

യുപിയിലും ബിഹാറിലും നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുന്നു. എന്നാല്‍ വോട്ടെണ്ണല്‍ നടക്കുന്ന യുപിയിലെ ഗോരഖ്പൂര്‍ മണ്ഡലത്തില്‍ മാധ്യമങ്ങള്‍ക്ക വിലക്ക്. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവിലേക്കാണ് ഗൊരഖ്പുരില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

എന്നാല്‍ ഇതുവരെയുള്ള കണക്കുപ്രകാരം 1572 വോട്ടുകള്‍ക്ക് ബിജെപിയെ പിറകിലാക്കി സമാജ്വാദി പാര്‍ട്ടിയാണ് ലീഡ് ചെയ്യുന്നത്. ഉത്തര്‍പ്രദേശിലെ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലേക്കും ബിഹാറിലെ ഒരു ലോക്സഭാ മണ്ഡലത്തിലേക്കും രണ്ടു നിയമസഭാ മണ്ഡലത്തിലേക്കുമാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. ഗൊരഖ്പുരില്‍ 47 ശതമാനവും ഫുല്‍പുരില്‍ 38 ശതമാനവുമാണ് പോളിങ് നടന്നത്.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവെച്ച ഒഴിവില്‍ ഗൊരഖ്പുരിലും ഉപമുഖ്യമന്ത്രി കേശവപ്രസാദ് മൗര്യ രാജിവെച്ച ഒഴിവിലേക്ക് ഫുല്‍പുര്‍ ലോക്സഭാ മണ്ഡലത്തിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ബിഹാറില്‍ ആര്‍ജെഡി എംപിയുടെ മരണത്തെ തുടര്‍ന്നാണ് അറാറിയ ലോക്സഭാ സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ്് നടന്നത്.

Advertisements

ബിഹാറില്‍ ആര്‍ജെഡിയുടെ നേതൃത്വത്തിലുള്ള വിശാല മഹാ സഖ്യവും ജെഡിയു – ബിജെപി മുന്നണിയുമായിട്ടാണ് നേര്‍ക്കുനേര്‍ പോരാട്ടം. മാര്‍ച്ച്‌ 11നായിരുന്നു തിരഞ്ഞെടുപ്പ്. യുപിയില്‍ എസ്.പി, ബിജെപി സ്ഥാനാര്‍ഥികള്‍ തമ്മിലാണ് കനത്ത പോരാട്ടം നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *