യുഡിഎഫ് പ്രവർത്തകർ കൊയിലാണ്ടിയിൽ പ്രകടനം നടത്തി

കൊയിലാണ്ടി: വയനാട് ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി രാഹുൽ ഗാന്ധിയെ പ്രഖ്യാപിച്ചതിൽ ആഹ്ലാദം പ്രകടിപ്പിച്ചു കൊണ്ട് കൊയിലാണ്ടിയിൽ യുഡിഎഫ് പ്രവർത്തകർ പ്രകടനം നടത്തി. യുഡിഎഫ് നേതാക്കളായ വി.പി ഇബ്രാഹിംകുട്ടി, രാജേഷ് കീഴരിയൂർ, കെ. പി. വിനോദ് കുമാർ, സി. പി അലി, കെ .എം നജീബ്, കെ. പി. പ്രഭാകരൻ മാസ്റ്റർ, മനോജ് പയറ്റു വളപ്പിൽ, രാമകൃഷ്ണ മൊടക്കല്ലൂർ, എ.അസീസ് മാസ്റ്റർ, കേളോത്ത് വത്സരാജ്, കെ .ജാനീബ്, തൻ ഹീർ കൊല്ലം, ചെറുവക്കാട്ട് രാമൻ എന്നിവർ നേതൃത്വം നൽകി.
