യുഡിഎഫ് കാലത്തെ അഴിമതി കേസുകളിലടക്കം പ്രതികരണം പിന്നീടുണ്ടാകുമെന്ന് ഡിജിപി ഡോ. ജേക്കബ് തോമസ്
തിരുവനന്തപുരം > യുഡിഎഫ് കാലത്തെ അഴിമതി കേസുകളിലടക്കം പ്രതികരണം പിന്നീടുണ്ടാകുമെന്ന് ഡിജിപി ഡോ. ജേക്കബ് തോമസ്. വിജിലന്റ് കേരള പുനഃരുജ്ജീവിപ്പിക്കില്ല. ആറുമാസം അന്നു ലഭിച്ചിരുന്നെങ്കില്‍ സംവിധാനം കാര്യക്ഷമമാകുമായിരുന്നുവെന്നുംജേക്കബ് തോമസ് പറഞ്ഞു.
സംസ്ഥാന വിജിലന്‍സ് ഡയറക്ടറായി ജേക്കബ് തോമസിനെ നിയമിച്ചുകൊണ്ട് തിങ്കളാഴ്ചയാണ് സര്‍ക്കാര്‍ തീരുമാനം കൈക്കൊണ്ടത്. നിലവില്‍ ജേക്കബ് തോമസ് കേരള പൊലീസ് ഹൌസിങ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ സിഎംഡിയാണ്.

ബാര്‍കോഴയുള്‍പ്പെടെ വിവാദമായ കേസുകളില്‍ സര്‍ക്കാര്‍ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിന്റെ പേരില്‍ ജേക്കബ് തോമസിനെ വിജിലന്‍സ് ഡയറക്ടര്‍ പദവിയില്‍നിന്നും യുഡിഎഫ് സര്‍ക്കാര്‍ നീക്കിയിരുന്നു.
Advertisements

