യാത്രയയപ്പ് നൽകി

കൊയിലാണ്ടി: കേരള ഗ്രാമീൺ ബാങ്ക് ജീവനക്കാരുടെ കൂട്ടാഴ്മയായ കെ.ജി.ബി. ഫ്രറ്റേർണിറ്റി കൊയിലാണ്ടിയുടെ ആഭിമുഖ്യത്തിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഗ്രാമീൺ ബാങ്ക് താമരശ്ശേരി ശാഖയിലെ സീനിയർ മാനേജർ പി.കെ.ശ്രീധരന് യാത്രയയപ്പ് നൽകി.
കേരളാ ഗ്രാമീൺ ബാങ്ക് കോഴിക്കോട് റീജനൽ മാനേജർ ടി.യു. ശ്രീധരൻ, കെ.ബി,വിജയാനന്ദ്, ഒ.കെ.,ബാലകൃഷ്ണൻ, എം.ആർ ബാലകൃഷ്ണൻ, കെ. വിനോദ് കുമാർ, എം. നാരായണൻ, എം. നിർമ്മല, ടി. അഗസ്റ്റിൻ, അന്നപൂർണേശ്വരി എന്നിവർ സംസാരിച്ചു.

