മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗര്‍ അന്തരിച്ചു

ഭോപ്പാല്‍: മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ബാബുലാല്‍ ഗൗര്‍ (89) അന്തരിച്ചു. ബുധനാഴ്ച രാവിലെ ഭോപ്പാലിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. ഏതാനും നാളുകളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അദ്ദേഹം ചികിത്സയിലായിരുന്നു.
2004 മുതല്‍ 2005 വരെയാണ് ഗൗര്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയായിരുന്നത്. ഗോവിന്ദപുര മണ്ഡലത്തില്‍നിന്ന് 10 തവണ നിയമസഭയിലെത്തി. 1999 മുതല്‍ 2003 വരെ നിയമസഭ പ്രതിപക്ഷ നേതാവായി. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് 2018-ല്‍ അദ്ദേഹം സജീവ രാഷ്ട്രീയത്തില്‍നിന്ന് പിന്‍വാങ്ങിയിരുന്നു. ഉത്തര്‍പ്രദേശിലെ പ്രതാപ്ഗഡില്‍ 1930 ജൂണ്‍ രണ്ടിനാണ് ഗൗറിന്റെ ജനനം. ട്രേഡ് യൂണിയന് പ്രവര്‍ത്തനങ്ങളിലൂടെയാണ് സജീവ രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

