മഞ്ചേശ്വരത്തുനിന്ന് നാലംഗസംഘം തട്ടിക്കൊണ്ടുപോയ പ്ലസ് ടു വിദ്യാര്‍ഥിയെ കണ്ടെത്തി

കാസര്‍ഗോഡ്: മഞ്ചേശ്വരത്തുനിന്ന് നാലംഗസംഘം തട്ടിക്കൊണ്ടുപോയ പ്ലസ് ടു വിദ്യാര്‍ഥിയെ കണ്ടെത്തി. മംഗളൂരു ബസ് സ്റ്റാന്‍ഡില്‍നിന്നാണ് വിദ്യാര്‍ഥിയെ കണ്ടെത്തിയത്. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെ സ്കൂളിലേക്ക് പോകുന്നവഴിയാണ് തട്ടിക്കൊണ്ടു പോയത്.
സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത് സംഘങ്ങളാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇതേതുടര്‍ന്നു പോലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.

