മർക്കസ് പബ്ലിക്ക് സ്‌ക്കൂളിന് അംഗീകാരമുണ്ട്: അപവാദ പ്രചരണം അവസാനിപ്പിക്കണം- മാനേജ്‌മെന്റ്

കൊയിലാണ്ടി; പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അംഗീകാരമില്ലാത്ത സ്‌ക്കൂളുകൾ പൂട്ടാനുളള സർക്കാർ ഇറക്കിയ ലിസ്റ്റിൽ മർക്കസ് പബ്ലിക്ക് സ്‌കൂളിനെതിരെ അപവാദം പ്രചരിപ്പിക്കുന്നതായി മാനേജ്‌മെന്റ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയായിൽ സബ്ബ്ജില്ലയിലെ 27 സ്‌കൂളുകളിലെ അംഗീകാരം നഷ്ടപ്പെടുമെന്നും ഇതിൽ മർക്കസ് സ്‌കൂളും ഉൾപ്പെടുത്തിയാതായി കാണാൻ സാധിക്കുന്നു. എന്നാൽ ഇത് വസ്തുതാവിരുദ്ധമാണെന്നും ജനങ്ങളിൽ തെറ്റിദ്ധാരണ പരത്തുന്ന നീക്കം അവസാനിപ്പിക്കണമെന്നും മാനേജ്‌മെന്റ് അറിയിച്ചു.
മർക്കസ് പബ്ലിക്ക് സ്‌കൂൾ 19/01/2015ൽ GO (MS) No. 17/2015/G Edn. നമ്പറായി കേരള ഗവർമെന്റിന്റെ NOC നേടിയതും 01/04/2017 ൽ 931296 നമ്പറായി അഫിലിയേഷൻ ലഭിച്ചതുമായ സ്ഥാപനമാണ്. കേന്ദ്ര ഗവർമെന്റിന്റെ അംഗീകാരവും മർക്കസ് സ്‌കൂളിനുണ്ടെന്നും മാനേജ്‌മെന്റ് കൂട്ടിച്ചേർത്തു.( Affiliation No. 931296).

സ്‌കൂളിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട സംശയങ്ങൾ ആർക്കെങ്കിലും ഉണ്ടെങ്കിൽ സ്‌കൂൾ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണമെന്നും വഞ്ചനയിൽ അകപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ അറിയിച്ചു. ഫോൺ: 0496 2621114, 9947433941 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

