മേപ്പയ്യൂർ GVHSSൽ അധ്യാപക ഒഴിവ്
മേപ്പയ്യൂർ: മേപ്പയ്യൂർ GVHSSൽ അധ്യാപക ഒഴിവ്. മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കണ്ടറി (വൊക്കേഷണൽ) വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (ഡിസ്ട്രിബ്യൂഷൻ ലൈൻമാൻ), നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി, ഇംഗ്ലീഷ്, മാത്തമാറ്റിക്സ്) എന്നീ തസ്തികകളിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്‌കാലിക അധ്യാപകരെ നിയമിക്കുന്നു.

താത്‌പര്യമുള്ള ഉദ്യോഗാർഥികൾ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ രണ്ടിന് ചൊവ്വാഴ്ച കാലത്ത് 10 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.


