മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച
തിരുവനന്തപുരം: സര്‍ക്കാറിൻ്റെ നൂറുദിന കര്‍മ പദ്ധതിയുടെ ഭാഗമായി അഞ്ച് മെഡിക്കല്‍ കോളജുകളിലെ 14.09 കോടി രൂപയുടെ 15 പദ്ധതികളുടെ ഉദ്ഘാടനം വെള്ളിയാഴ്ച മൂന്ന് മണിക്ക് മന്ത്രി വീണ ജോര്‍ജ് ഓണ്‍ലൈനായി നടത്തും. തിരുവനന്തപുരം, എറണാകുളം, ഇടുക്കി, തൃശൂര്‍, കോഴിക്കോട് മെഡിക്കല്‍ കോളജുകളില്‍ വിവിധ പദ്ധതികളാണ് സജ്ജമാക്കിയത്.

തിരുവനന്തപുരം മെഡിക്കല്‍ കോളജ് എസ്.എ.ടി ആശുപത്രിയില്‍ 65 ലക്ഷം രൂപ ചെലവില്‍ മോഡുലാര്‍ ഓപറേഷന് തീയറ്ററാണ് നിര്‍മിച്ചത്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആദ്യമായാണ് കുട്ടികള്‍ക്ക് മാത്രമായി ആധുനിക ഹൃദയ ശസ്ത്രക്രിയ തീയറ്റര്‍ സ്ഥാപിച്ചത്.


