KOYILANDY DIARY.COM

The Perfect News Portal

മെസ്സിയുടെ അതേ പാത പിന്തുടരാന്‍ മകന്‍ തിയാഗോ മെസ്സിയും

ര്‍ജന്റീനയുടെ സൂപ്പര്‍ താരം ലയണല്‍ മെസ്സിയുടെ അതേ പാത പിന്തുടരാന്‍ മകന്‍ തിയാഗോ മെസ്സിയും. ആറു വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായുള്ള ബാഴ്സലോണയുടെ ട്രയല്‍ സ്കൂളില്‍ തിയാഗോ ചേരുമെന്ന് സ്പാനിഷ് റേഡിയോ സ്റ്റേഷനായ കദേന സെര്‍ റിപ്പോര്‍ട്ട് ചെയ്തു.

ബാഴ്സലോണ പുതുതായി തുടങ്ങുന്ന അഞ്ച് വയസ്സിനും മൂന്നു വയസ്സിനും ഇടയിലുള്ള കുട്ടികള്‍ക്കായുള്ള ട്രയല്‍ സ്കൂളിലാകും തിയാഗോ ചേരുക. നവംബറില്‍ തിയാഗോയ്ക്ക നാല് വയസ്സ് പൂര്‍ത്തിയാകും. ആറു വയസ്സിന് മുകളിലുള്ള കുട്ടികള്‍ക്ക് നേരത്തെ തന്നെ ബാഴ്സലോണ പരിശീലനം നല്‍കുന്നുണ്ട്. എഫ്സിബിഇസ്കോള എന്ന പേരിലാണ് ബാഴ്സലോണയുടെ ഈ സ്കൂള്‍ അറിയപ്പെടുന്നത്.

നേരത്തെ മകന് ഫുട്ബോളിനോട് അത്ര താത്പര്യമില്ലെന്ന് മെസ്സി പറഞ്ഞിരുന്നു. തിയാഗോയ്ക്ക് പന്ത് വാങ്ങിച്ചു നല്‍കാറില്ലെന്നും കളിക്കാന്‍ അവനെ നിര്‍ബന്ധിക്കാറില്ലെന്നും മെസ്സി വ്യക്തമാക്കിയിരുന്നു.
ഫുട്ബോള്‍ താരങ്ങളുടെ കുട്ടികളെ ഉള്‍പ്പെടുത്തിക്കൊണ്ട് ബാഴ്സലോണ പുതിയ പദ്ധതിയെ കുറിച്ച്‌ ആലോചിക്കുന്നുണ്ടെന്നും തിയാഗോയിലുള്ള പ്രതീക്ഷ കൈവിട്ടിട്ടില്ലെന്നും മെസ്സി ചൂണ്ടിക്കാട്ടിയിരുന്നു.

Advertisements
Share news