KOYILANDY DIARY.COM

The Perfect News Portal

മെയ് മാസത്തില്‍ മികച്ച വരുമാനം നേടി കെഎസ്‌ആര്‍ടിസി

തിരുവനന്തപുരം> മെയ് മാസത്തെ വരുമാനത്തില്‍ പുതിയ ഉയരങ്ങള്‍ കുറിച്ച്‌ കെഎസ്‌ആര്‍ടിസി. 200.91 കോടി രൂപയാണ്‌ മെയിലെ വരുമാനം.

റൂട്ടുകളുടെ ശാസ്ത്രീയമായ പുനഃക്രമീകരണം നടത്തിയതും പുതിയ ചെയിന്‍ സര്‍വീസുകള്‍ ആരംഭിച്ചതുമാണ് കളക്ഷനിലെ ഈ കുതിപ്പിന് പ്രധാന കാരണം. വരുമാന വര്‍ദ്ധനവിന്‌ സഹായിച്ച എല്ലാവരോടും നനദിയറിയിക്കുന്നതായി കെഎസ്‌ആര്‍ടിസി ചെയര്‍മാന്‍ എം പി ദിനേശ്, ഐ പി എസ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച്‌ ഈ വര്‍ഷം ഷെഡ്യൂളുകളില്‍ ജനോപകാരപ്രദമായി ക്രമീകരണം നടത്തിയും ശാസ്ത്രീയമായ കാര്യപദ്ധതി തയ്യാറാക്കിയതുമാണ്‌ വരുമാനം വര്‍ദ്ധിപ്പിക്കാന്‍ ഇടയാക്കിയത്‌.

Advertisements

വരുമാന വര്‍ദ്ധ ലക്ഷ്യമിട്ട്‌ 3 മേഖലകള്‍ക്കും കളക്ഷന്‍ സംബന്ധിച്ച ലക്‌ഷ്യം നല്‍കി . അത്‌ പരിശോധിക്കാന്‍ ഇന്‍സ്പെക്ടര്‍മാരെ വിവിധ സ്ഥലങ്ങളില്‍ പോയിന്‍റ് ഡ്യൂട്ടിക്കായി നിയോഗിച്ചു.

സൂപ്പര്‍ഫാസ്റ് സര്‍വീസുകള്‍ ചെയിന്‍ സര്‍വീസുകളായി 15 മിനിട്ട് ഇടവേളകളില്‍ തിരുവനന്തപുരം മുതല്‍ തൃശ്ശൂര്‍ വരെയും തിരിച്ചും ക്രമീകരിച്ചതു വഴിയും അതില്‍ റിസര്‍വേഷന്‍ സംവിധാനം ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും വരുമാനത്തില്‍ നേട്ടമുണ്ടാക്കാന്‍ സഹായമായി.

പ്രത്യേകിച്ച്‌ യാതൊരു വിധ സ്‌പെഷ്യല്‍ സര്‍വീസുകളും ഇല്ലാതിരുന്ന ഒരു മാസത്തില്‍ ഇത്രയും വരുമാനം നേടാന്‍ സാധിച്ചത് ജീവനക്കാരുടെ പൂര്‍ണസഹകരണം ഒന്നു കൊണ്ട് മാത്രമാണ് . വടക്കന്‍ മേഖലകളില്‍ നിന്നും കൂടുതല്‍ സര്‍വീസുകള്‍ ആവശ്യപ്പെട്ടു കൊണ്ട് ദിനംപ്രതി അനേകം അപേക്ഷകളാണ് കെഎസ്‌ആര്‍ടിസി ചീഫ് ഓഫീസില്‍ ലഭിക്കുന്നത്‌. കൂടുതല്‍ അന്തര്‍സംസ്ഥാന സര്‍വീസുകളും കൂടി ആരംഭിക്കുന്നതോടെ വരുമാനത്തില്‍ ഇനിയും വര്‍ദ്ധനയുണ്ടാകും.

പുതിയ ലിമിറ്റഡ് സ്റ്റോപ്പ് ചെയിന്‍ സര്‍വീസുകള്‍ അടക്കം മറ്റ് ഓഡിനറി ചെയിന്‍ സര്‍വീസുകള്‍ കേരളത്തിലുടനീളം തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലകളില്‍ ജനോപകാരപ്രദമായി ജനങ്ങളുടെ ആവശ്യത്തിനനുസരിച്ച്‌ ജനങ്ങള്‍ക്ക് ആവശ്യമുള്ള സമയത്ത് എപ്പോഴും എവിടെ നിന്നും എവിടേക്കും ലഭിക്കുന്നതിനുള്ള ക്രമീകരണമാണ് കെഎസ്‌ആര്‍ടിസി നടത്തുന്നത്‌. 176 ചെയിന്‍ സര്‍വീസുകള്‍ ഇപ്പോള്‍ നടത്തുന്നുണ്ട്‌.

ഓരോ കിലോമീറ്ററിനും ലഭിക്കുന്ന വരുമാനം വര്‍ധിപ്പിക്കുന്നതിനൊപ്പം തന്നെ ഓരോ ലിറ്റര്‍ ഡീസലിന് ലഭിക്കുന്ന വരുമാനം ഉയര്‍ത്തി ചെലവ് കുറയ്ക്കുവാനുള്ള പ്രവര്‍ത്തനങ്ങളാളും നടത്തുന്നുണ്ട്‌.

Share news

Leave a Reply

Your email address will not be published. Required fields are marked *