മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കൊയിലാണ്ടി> സർവ്വശിക്ഷ അഭിയാന്റെ നേതൃത്വത്തിൽ ഭിന്നശേഷിയുളള വിദ്യാർത്ഥികൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. പന്തലായനി ബി.ആർ.സിയിൽ ആരംഭിച്ച പരിപാടി എം.എൽ.എ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. കെ.ഷിജു അദ്ധ്യക്ഷത വഹിച്ചു. എ.ഇ.ഒ ജവഹർ മനോഹർ, പി.കെ ദിവ്യ, കെ.ടി രമേശൻ, ഇന്ദിര, എ.പി സജീവൻ തുടങ്ങിയവർ സംസാരിച്ചു.
